28/12/2021

പതിനാലാം പഞ്ച വൽസര പദ്ധതി: ഓമശ്ശേരിയിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി.
(VISION NEWS 28/12/2021)


ഓമശ്ശേരി:പതിനാലാം പഞ്ചവൽസര പദ്ധതിയുടേയും 2022-23 വാർഷിക പദ്ധതിയുടേയും മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക്‌ ഓമശ്ശേരി പഞ്ചായത്തിൽ തുടക്കമായി.2022 ഏപ്രിൽ ഒന്നിനു തുടങ്ങി 2027 മാർച്ച്‌ 31 ന്‌ അവസാനിക്കുന്ന പതിനാലാം പഞ്ചവൽസര പദ്ധതിയുടെ പ്രാരംഭ നടപടികൾക്കാണ്‌ ഓമശ്ശേരി പഞ്ചായത്തിൽ തുടക്കം കുറിച്ചത്‌.അവസ്ഥാ രേഖ തയ്യാറാക്കലും വികസന രേഖ പരിഷ്കരിക്കലുമാണ്‌ ആദ്യ പ്രവർത്തനങ്ങൾ.

അധികാര വികേന്ദ്രീകരണത്തിന്റേയും ജനകീയാസൂത്രണത്തിന്റേയും കഴിഞ്ഞ കാൽ നൂറ്റാണ്ട്‌ കാലത്തെ പുരോഗതിയും വെല്ലു വിളികളും പോരായ്മകളും സാദ്ധ്യതകളും വിലയിരുത്തി പഞ്ചായത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമായി പ്രതിപാദിക്കുന്ന സ്റ്റാറ്റസ്‌ റിപ്പോർട്ട്‌(അവസ്ഥാ രേഖ)തയ്യാറാക്കുന്നത്‌ ആസൂത്രണ സമിതിയുടേയും വർക്കിംഗ്‌ ഗ്രൂപ്പുകളുടേയും നേതൃത്വത്തിലാണ്‌.ഗ്രാമ പഞ്ചായത്തിൽ പതിമൂന്ന് വികസന മേഖലകളിലായി ജന പ്രതിനിധികൾ ചെയർമാന്മാരും ഉദ്യോഗസ്ഥർ കൺവീനറും സന്നദ്ധ പ്രവർത്തകർ വൈസ്‌ ചെയർമാൻമാരുമായി വർക്കിംഗ്‌ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്‌.

അവസ്ഥകൾ വിലയിരുത്തി പരിഹാരമാർഗ്ഗങ്ങൾ ഉൾക്കൊള്ളിച്ച്‌ കൊണ്ടാണ്‌ വികസന രേഖ പരിഷ്കരിക്കുന്നത്‌.അഞ്ച്‌ വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പ്രക്രിയ ഉപ സമിതിയുടെ നേതൃത്വത്തിലാണ്‌ പൂർത്തീകരിക്കുന്നത്‌.ആസുത്രണ സമിതിയുടേയും വർക്കിംഗ്‌ ഗ്രൂപ്പ്‌ പ്രതിനിധികളുടേയും മുൻ ജന പ്രതിനിധികളുടേയും സംയുക്ത യോഗം പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകി.പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,കെ.എം.കോമളവല്ലി,സി.കെ.ഖദീജ മുഹമ്മദ്‌,കെ.ടി.സക്കീന ടീച്ചർ,പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,മൂസ നെടിയേടത്ത്‌,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,മുൻ പഞ്ചായത്ത്‌ സെക്രട്ടറി എൻ.കെ.കുര്യാക്കോസ്‌,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,പി.വി.സ്വാദിഖ്‌,ടി.ടി.മനോജ്‌ കുമാർ,ടി.എൻ.അബ്ദുൽ റസാഖ്‌,റെജി.ജെ.കരോട്ട്‌,കെ.സി.അബ്ദുൽ റഹ്മാൻ,എൻ.വാസുദേവൻ,പി.കെ.ദിനേശ്‌ കുമാർ,പഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു,അസിസ്റ്റന്റ്‌ സെക്രട്ടറി പി.എം.മധു സൂദനൻ,പ്ലാൻ ക്ലാർക്ക് എ.കെ.വിബീഷ്‌ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only