19/12/2021

അതിക്രമങ്ങൾക്കെതിരെ ഓമശ്ശേരിയിൽ വനിതകളുടെ രാത്രി നടത്തം.
(VISION NEWS 19/12/2021)


ഓമശ്ശേരി:ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റേയും വനിത ശിശു വികസന വകുപ്പി​ന്റെയും നേതൃത്വത്തിൽ ഓമശ്ശേരിയിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു.പെൺകുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും വിവേചനം അവസാനിപ്പിക്കുന്നതിനുമുള്ള കാമ്പയിന്റെ ഭാഗമായാണ്‌ രാത്രി നടത്തം സംഘടിപ്പിച്ചത്‌.ഓമശ്ശേരിയിൽ നിന്നും നാല്‌ ഭാഗത്തേക്ക്‌ ചെറു സംഘങ്ങളായാണ്‌ രാത്രി ഒമ്പത്‌ മണി മുതൽ വനിതാ ജന പ്രതിനിധികളുടേയും വനിതാ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ നൂറിൽ പരം സ്ത്രീകൾ അവകാശ മുദ്രാവാക്യമുയർത്തി തെരുവുകളിലൂടെ നടന്നത്‌.ഓമശ്ശേരി ബസ് സ്റ്റാന്റിൽ നിന്ന് തുടങ്ങി പുത്തൂർ,മങ്ങാട്‌,അമ്പലത്തിങ്ങൽ,മുണ്ടുപാറ പൊയിൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്‌ ഓമശ്ശേരി ബസ് സ്റ്റാന്റിൽ തന്നെ സമാപിച്ചു.മെഴുക്‌ തിരി തെളിയിച്ച്‌ അവകാശങ്ങൾക്കും നീതിക്കുമായി ശബ്ദമുയർത്തിയ വനിതകളുടെ രാത്രി നടത്തത്തിൽ അംഗനവാടി ടീച്ചർമാർ,ഹെൽപർമാർ,കുടുംബ ശ്രീ പ്രവർത്തകർ പങ്കാളികളായി.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ സ്വാഗതം പറഞ്ഞു.ബ്ലോക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ എസ്‌.പി.ഷഹന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷടീച്ചർ,ഫാത്വിമ അബു,സീനത്ത്‌ തട്ടാഞ്ചേരി,പങ്കജ വല്ലി,എം.ഷീല,ഡി.ഉഷാ ദേവി ടീച്ചർ എന്നിവർ സംസാരിച്ചു.കൊടുവള്ളി അഡീഷണൽ സി.ഡി.പി.ഒ ശ്രീലത മുഖ്യ പ്രഭാഷണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only