09/12/2021

ദുരന്തത്തിന്റെ ഞെട്ടലിൽ പൊന്നൂക്കര; മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
(VISION NEWS 09/12/2021)




കൂനൂരിലെ സൈനീക ഹെലികോപ്ടർ ദുരന്തത്തിൽ മലയാളി സൈനികൻ മരിച്ചതിന്റെ ഞെട്ടലിലാണ് തൃശൂരിലെ പൊന്നൂക്കര. ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും. രണ്ടാഴ്ച്ച മുൻപായിരുന്നു അച്ഛന് സുഖമില്ലാത്തതിനാൽ ഫ്ലൈറ്റ് ഗണ്ണറായ എ പ്രദീപ് അവധിക്ക് ജന്മനാട്ടിൽ എത്തിയത് . അപകട വിവരം അറിഞ്ഞതിനെ തുടർന്ന് സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടു.നാളെ മൃതദേഹം നാട്ടിലെത്തിക്കും. പ്രദീപിന്റെ ഭാര്യയും അഞ്ചും രണ്ടും വയസുകളുള്ള കുട്ടികളും കോയമ്പത്തൂരിലെ ക്വാർട്ടേഴ്സിലാണ് താമസം. ജന. ബിബിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്ലൈറ്റ് ഗണ്ണാറായിരുന്നു എ പ്രദീപ്.

പ്രദീപിൻ്റെ പിതാവ് ഓക്സിജൻ്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടിൽ വന്നുകഴിഞ്ഞാൽ ഏല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു. ആ വിഷമം എല്ലാവർക്കുമുണ്ട്. വിവരം അറിഞ്ഞ സമയം മുതൽ വീടിൻ്റെ പരിസരത്ത് വന്ന് നിൽക്കുകയാണ് എന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only