08/12/2021

മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ച സംഭവം; യുവതിയുടെ മകളും ചികിത്സ കിട്ടാതെ മരിച്ചെന്ന് ബന്ധുക്കൾ
(VISION NEWS 08/12/2021)
കോഴിക്കോട് കല്ലാച്ചിയിൽ മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബന്ധുക്കൾ. അതേ സമയം യുവതിയുടെ മകളും ചികിത്സ കിട്ടാതെ മരിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. തലക്ക് ട്യൂമർ ബാധിച്ച ഒന്നരവയസുകാരി മരിച്ചിരുന്നു. അന്നും ചികിത്സ നൽകിയില്ലെന്ന് നൂർജഹാന്റെ ബന്ധുക്കൾ പറഞ്ഞു.

അതേ സമയം യുവതി മരിച്ച ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മരിച്ച നൂർജഹാന്റെ ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് നൂര്‍ജഹാന്റെ മൃതദേഹമുള്ളത്. ചികിത്സ നിഷേധിച്ചെന്നാരോപിച്ച് നൂര്‍ജഹാന്റെ ഭര്‍ത്താവ് ജമാലിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് . രോഗം കൂടിയിട്ടും ആശുപത്രി ചികിത്സ നല്‍കാതെ യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നടത്തിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും അവിടെവച്ച് ചികിത്സ കിട്ടാതെയാണ് നൂര്‍ജഹാന്‍ മരിച്ചതെന്നുമാണ് ആരോപണം. കഴിഞ്ഞ ഒരു വര്‍ഷമായി നൂര്‍ജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ രോഗം കലശലായപ്പോള്‍ പോലും ജമാല്‍ ഭാര്യക്ക് ആശുപത്രി ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. നേരത്തെ ജമാലിന്റെ എതിര്‍പ്പവഗണിച്ച് ബന്ധുക്കള്‍ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു, പക്ഷേ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല.ചൊവ്വാഴ്ച വൈകീട്ട് വൈകീട്ട് ഭാര്യയെയുംകൊണ്ട് ആലുവയിലേക്ക് പോയ ജമാല്‍ പുലര്‍ച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only