29/12/2021

സർവീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്
(VISION NEWS 29/12/2021)
ഡിസംബര്‍ 28 മുതല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. വിവിധ രാജ്യങ്ങളിലെ എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് നിർത്തിവെച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇന്നലെ മുതലാണ് തീരുമാനം നടപ്പാക്കിയത്.
ഗിനിയുടെ തലസ്ഥാനമായ കൊണാക്രി, ടാന്‍സാനിയയിലെ ദാര്‍ എസ് സലാം, ഘാനയുടെ തലസ്ഥാനമായ അക്ര, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബെബ, അംഗോളയിലെ ലുവാൻഡ, കെനിയയിലെ നെയ്‍റോബി, യുഗാണ്ടയിലെ എന്റബ്ബി, ഐവറികോസ്റ്റിലെ അബീദ്‌ജാൻ, എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നത്.

നിലവിൽ ഈ നഗരങ്ങളിൽ നിന്നുള്ള ദുബൈയ് സര്‍വീസുകള്‍ക്കു തടസമുണ്ടാവില്ലെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതിന് പുറമെയാണ് എമിറേറ്റ്സിന്റെ പുതിയ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only