09/12/2021

കോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
(VISION NEWS 09/12/2021)
കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതിനു തൊട്ടു മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. കനത്ത മൂടല്‍ മഞ്ഞിലേക്കു കോപ്റ്റര്‍ മാഞ്ഞുപോവുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൂനൂരിലെ പ്രദേശവാസികള്‍ ആരോ റെക്കോഡ് ചെയ്തതാണ് ദൃശ്യം. പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഈ ദൃശ്യത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തത്. അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി അപകട സ്ഥലത്ത് എത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only