28/12/2021

ഹിമാചൽ പ്രദേശിൽ ഭൂചലനം
(VISION NEWS 28/12/2021)
ഹിമാചൽ പ്രദേശിലെ കുളുവിൽ റിക്ടർ സ്‌കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 11.07 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഈ മാസം മൂന്നാമത്തെ തവണയാണ് സംസ്ഥാനത്ത് ഭൂചലനമുണ്ടാകുന്നത്. കുളുവിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only