20/12/2021

കാണാതായ മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ.
(VISION NEWS 20/12/2021)
കല്ലുരുട്ടി : കല്ലുരുട്ടി അയ്യപ്പൻ കുന്നുമ്മൽ വിശ്വനാഥനെ (50) തറോൽ മിനി സ്റ്റേഡിയത്തിനു സമീപം പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ ശനിയാഴ്ച (18-12-2021) വൈകുന്നേരം ഏഴുമണി മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു.

രാവിലെ സമീപവാസികളാണ് സ്റ്റേഡിയത്തിനു സമീപത്തെ പറമ്പിലെ കിണറ്റിൽ മരിച്ചു  കിടക്കുന്നത് കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്ത് മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.

സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് (20-12-2021- തിങ്കൾ) ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.
ഭാര്യ: അമ്മിണി.
മക്കൾ: അശ്വതി, അതുല്യ, അഹന്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only