25/12/2021

രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു
(VISION NEWS 25/12/2021)
ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. രാജസ്ഥാനിലെ ജെയ്‌സാല്‍മര്‍ ജില്ലയിലാണ് സംഭവം. മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്. ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം സുധാസിരി ഗ്രാമത്തിലാണ് സംഭവം. പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു. അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിമാനം തകര്‍ന്നുവീഴാനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only