17/12/2021

"അപ്പന്‍ മരിക്കുവോ...?" രസകരമായ അപ്പന്റെ ട്രെയിലര്‍ എത്തി
(VISION NEWS 17/12/2021)സണ്ണി വെയ്ന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'അപ്പന്‍' ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'വെള്ളം' ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ക്കൊപ്പം ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഡാര്‍ക്ക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്. വേറിട്ടൊരു ഗെറ്റപ്പിലാണ് സണ്ണി വെയ്ന്‍ ചിത്രത്തില്‍ എത്തുന്നത്.

മജുവാണ് അപ്പന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തൊടുപുഴയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കുടുംബപശ്ചാത്തലത്തിലുള്ള ഒരു കഥയാണ് ചിത്രം പറയുന്നത്.

വീഡിയോ കാണാം:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only