29/12/2021

ഒമിക്രോൺ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട് സർക്കാർ
(VISION NEWS 29/12/2021)
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ചെന്നൈയിൽ ന്യൂയർ ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി. ചെന്നൈയിലെ ബീച്ചുകളിൽ ആളുകൾ കൂട്ടം കൂടരുതെന്നും പാർക്കിങ് പാടില്ലെന്നും പൊലീസ് അറിയിച്ചു.

ഹോട്ടലുകൾ രാത്രി 11 മണികഴിഞ്ഞു പ്രവർത്തിക്കാൻ പാടില്ലെന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവയിരിക്കണം ഹോട്ടൽ ജീവനക്കാരെന്നും മാർഗരേഖയിൽ പറയുന്നു. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ഡിജെ പാർട്ടികൾക്കും സർക്കാർ വിളിക്കേർപ്പെടുത്തിയിട്ടുണ്ട്. 

തമിഴ്‌നാട്ടിൽ 11 പേർക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ ചെന്നൈയിലാണ് ഒമിക്രോൺ കേസുകൾ കൂടുതലായും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇതോടെ സംസ്ഥാനത്ത് സ്ഥിതീകരിച്ച ഒമിക്രോൺ കേസുകളുടെ എണ്ണം 45 ആയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only