07/12/2021

ബാബരി മസ്ജിദ് പുനർ നിർമ്മിക്കുക : എസ്ഡിപിഐ കൊടുവള്ളിയിൽ ധർണ്ണ സംഘടിപ്പിച്ചു
(VISION NEWS 07/12/2021)കൊടുവള്ളി :ബാബരി മസ്ജിദ് പുനർനിർമ്മിക്കും വരെ പോരാട്ടം തുടരും എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി കൊടുവള്ളി ടൗണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുൽഹമീദ് ധർണ്ണ ഉദ്ഘാടനം ചെയ്‌തു.സംഘപരിവാര ശക്തികൾ ഭരണഘടന മൂല്യങ്ങൾ തകർത്തുകൊണ്ട് ഇന്ത്യൻ തെരുവുകളിൽ സംഹാര താണ്ടവമാടുമ്പോൾ രാജ്യത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യം തിരിച്ചു പിടിക്കാൻ ബാബരി മസ്ജിദിന്റെ പുനർനിർമ്മാണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി മൊയ്‌ദീൻകുട്ടി മാസ്റ്റർ അഭിവാദ്യങ്ങൾ നേർന്ന് പ്രസംഗിച്ചു.രാഷ്ട്രീയ ഐത്തം മാറ്റി വെച്ച് ഫാസിസത്തിനെതിരെ ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചതായി അദ്ദേഹം പറഞ്ഞു.എസ്ഡിപിഐ കൊടുവള്ളി മണ്ഡലം പ്രസിഡന്റ് സലീം കാരാടി ധർണ്ണയിൽ അധ്യക്ഷനായി. പോപ്പുലർ ഫ്രണ്ട് കൊടുവള്ളി ഡിവിഷൻ പ്രസിഡന്റ് വി.എം.നാസർ, എസ്‌.ഡി.റ്റി.യു ജില്ല ജനറൽ സെക്രട്ടറി സിദ്ധീഖ് ഈർപ്പോണ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി റംലറസാഖ്, എൻ.ഡബ്ലിയു.എഫ് കൊടുവള്ളി ഡിവിഷൻ സെക്രട്ടറി റംലറാഫി, കാമ്പസ് ഫ്രണ്ട് ഏരിയ സെക്രട്ടറി മൂസഫഹ്‌മി, ഇമാംസ് കൗൺസിൽ ജില്ലാ കമ്മറ്റി അംഗം ജസീർ മൗലവി തുടങ്ങിയവർ സംസാരിച്ചു. സി.പി.ബഷീർ സ്വാഗതവും ടി.പി.യുസുഫ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only