16/12/2021

വി​മാ​നം ത​ക​ർ​ന്ന് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു
(VISION NEWS 16/12/2021)
ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ സ്വ​കാ​ര്യ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. ഏ​ഴു യാ​ത്ര​ക്കാ​രും ര​ണ്ടു ജീ​വ​ന​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രി​ൽ ആ​റു പേ​ർ വി​ദേ​ശി​ക​ളാ​ണ്.

രാ​ജ്യ‌​ത​ല​സ്ഥാ​ന​മാ​യ സാ​ന്‍റോ ഡോ​മി​ൻ​ഗോ​യി​ലെ ലാ​സ് അ​മേ​രി​ക്കാ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടം. മി​യാ​മി​യേ​ക്ക് പ​റ​ന്നു​യ​ർ​ന്ന് 15 മി​നി​റ്റി​ന​കം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്താ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് ജെ​റ്റ് ത​ക​ർ​ന്ന​ത്. അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്താ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only