03/12/2021

വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; തോക്ക് കണ്ടെത്തി
(VISION NEWS 03/12/2021)കമ്പളക്കാട് വയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് സ്ഥലത്ത് നിന്ന് കണ്ടെത്തി. ആളൊഴിഞ്ഞ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു തോക്ക്. പ്രതികൾ മണ്ണ് മാന്തി തോക്ക് പുറത്തെടുത്തു.

കേസിൽ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയാണെന്ന് കരുതി വെടിയുതിർത്തതെന്നാണ് പ്രതികൾ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only