31/12/2021

ദത്ത് വിവാദത്തോടെ പൊതു ശ്രദ്ധ നേടിയ അനുപമയും അജിത്തും വിവാഹിതരായി
(VISION NEWS 31/12/2021)




ദത്ത് വിവാദത്തോടെ പൊതു ശ്രദ്ധ നേടിയ അനുപമയും അജിത്തും വിവാഹിതരായി. ഇന്ന് രാവിലെ പട്ടം സബ്ബ് രജിസ്ട്രാർ ഓഫീസിലെത്തി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

ഒരു മാസം മുന്‍പേ തന്നെ വിവാഹത്തിന് അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും അനുപമ പറഞ്ഞു. ഞങ്ങള്‍ കുറേനാളായി ഒരുമിച്ച് ജീവിച്ചുവരികയാണ്. അത് നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ട്. മാത്രമല്ല കുഞ്ഞും കൂടി അതിന് ദൃക്‌സാക്ഷിയായി- അനുപമ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only