04/12/2021

ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭീഷണി;അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം ഭ്രമണപഥം മാറ്റുന്നു
(VISION NEWS 04/12/2021)
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം ഭ്രമണപഥം മാറ്റുന്നു. ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭീഷണിയായ സാഹചര്യത്തിലാണ് തീരുമാനം.വെള്ളിയാഴ്ച ഇന്ത്യന്‍ സമയം നാല് മണിയോടെ താഴ്ന്ന ഭ്രമണ പഥത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നാസയുടെ ഭാഗത്ത് നിന്ന് തുടങ്ങി. 1994 ല്‍ തകര്‍ന്ന പെഗാസസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ നിലയത്തിന് തൊട്ടടുത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകടം ഒഴിവാക്കാനാണ് നടപടി.കഴിഞ്ഞ സെപ്റ്റംബറില്‍ ബഹിരാകാശ നിലയത്തിന്റെ ആന്റിന ബഹിരാകാശ അവശിഷ്ടങ്ങളുമായി കൂട്ടിമുട്ടി തകര്‍ന്നിരുന്നു. 11 ചെറിയ അവശിഷ്ടങ്ങളാണ് ആന്റിനയെ തകരാറിലാക്കിയത്. ഇത് ശരിയാക്കി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പാണ് നിലയത്തിന് ഭീഷണി സൃഷ്ടിച്ച്‌ കൂടുതല്‍ ബഹിരാകാശ അവിശിഷ്ടങ്ങള്‍ അടുത്തെത്തുന്നതായി ശാസ്ത്രഞ്ജര്‍ കണ്ടെത്തുന്നത്.

അപകടം ഒഴിവാക്കാന്‍ അവശിഷ്ടങ്ങള്‍ മാറ്റുക മാത്രമാണ് പരിഹാരം. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവശിഷ്ടങ്ങള്‍ മാറ്റുന്നത്. അതേസമയം, ഭ്രമണപഥം മാറ്റുന്നത് ബഹിരാകാശ നിലയത്തിലെ ശാസ്ത്രഞ്ജര്‍ക്ക് ഭീഷണിയാകില്ലെന്ന് വിലയിരുത്തുന്നു. ഈ ആഴ്ച വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കീഴിലുള്ള ആദ്യത്തെ നാഷണല്‍ സ്പേസ് കൗണ്‍സില്‍ മീറ്റിംഗില്‍, കഴിഞ്ഞ മാസം റഷ്യയുടെ വിപുലമായ അവശിഷ്ടങ്ങള്‍ ചിതറിച്ചതിനെ അപലപിക്കാന്‍ യുഎസ് ഗവണ്‍മെന്റ് ഉന്നത ഉദ്യോഗസ്ഥര്‍ അവരോടൊപ്പം ചേര്‍ന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only