19/12/2021

സമസ്ത: കുടുംബസംഗമവും അനുസ്മരണ ദുആ സദസ്സും നടത്തി.
(VISION NEWS 19/12/2021)


കൊടുവള്ളി: 'സമസ്ത: മഹത്തുക്കളുടെ പാത' എന്ന പ്രമേയത്തിൽ കളരാന്തിരി - തിരുത്തിമ്മൽ ഏരിയാ എസ് വൈ എസ്, എസ് കെ എസ് എസ് എഫ് ,എസ് ബി വി കമ്മിറ്റിയുടെ സംയുക്താ ഭിമുഖ്യത്തിൽ സമസ്ത: കുടുംബസംഗമവും, ജീലാനി ശൈഖ്, രിഫാഈ ശൈഖ്, മൺമറഞ്ഞ സമസ്ത: നേതാക്കൾ എന്നിവരുടെ അനുസ്മരണവും ദുആ സമ്മേളനവും നടത്തി. വാവാട് ഉസ്താദ് നഗറിൽ എസ് വൈ എസ് ജില്ലാ ആമിലാ കൺവീനർ എ പി എം ബാവ ജീറാനി ഉത്ഘാടനം ചെയ്തു.വി പി അബ്ദുള്ളക്കുട്ടി അദ്യക്ഷനായി.കെ എം ഒ ഇസ്ലാമിക് അക്കാഡമി കൊടുവള്ളി പ്രിൻസിപ്പൾ പി കെ മുഹമ്മദ് ബാഖവി അൽ ഹൈതമി മുഖ്യ പ്രഭാഷണവും, ദുആക്ക് നേതൃത്വവും നൽകി.വി മുഹമ്മദ് മൗലവി, ടി ഇർഷാദ് വാഫി, സി പി മോയിൻഹാജി, പി കെ മോയിൻകുട്ടി ഹാജി, കെ ഇസ്മാഈൽ ഫൈസി ,കെ ടി റാഷിദ്, സി പി അശ്റഫ്, വി പി സലാം ബാഖവി, തണ്ടോറ മുഹമ്മദ് മുസ്ലിയാർ ,പി കെ ശിഹാബ്, പി മുഹമ്മദ്, ഇ കെ ഫൈസൽ, ടി കെ മിദ് ലാജ് സംസാരിച്ചു.വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു .പി കെ സാജിദ് ഫൈസി സ്വാഗതവും സി പി അബൂബക്കർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only