08/12/2021

'മൈക്കി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ജോണ്‍ അബ്രഹാം
(VISION NEWS 08/12/2021)
അനശ്വര രാജൻ ചിത്രം 'മൈക്കി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വിഷ്‍‍ണു ശിവപ്രസാദ് സംവിധായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിര്‍മാതാവ് ജോൺ അബ്രഹാമാണ് കൊച്ചിയില്‍ പ്രൗഡഗംഭീരമായ ചടങ്ങില്‍ പുറത്തുവിട്ടത്. ഒരു മലയാള സിനിമ ഇതാദ്യമായിട്ടാണ് ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. 'മൈക്ക്' എന്ന ചിത്രത്തിലെ പുതുമുഖ നായകൻ രഞ്‍ജിത്ത് സജീവനെയും ജോണ്‍ അബ്രഹാം പരിചയപ്പെടുത്തി.

'മൈക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ അനശ്വര രാജനെയും രഞ്‍ജിത്ത് സജീവിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും രണദീവെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന 'മൈക്കി'ല്‍ അഭിനയിക്കുന്നു. രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only