22/12/2021

'മരക്കാർ' മലയാളം പതിപ്പിൽ നിന്ന് ഒഴിവാക്കിയ രംഗം; വീഡിയോ
(VISION NEWS 22/12/2021)




മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഡിലീറ്റഡ് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞാലി മരക്കാറും പട്ടുമരക്കാറും സാമൂതിരിയുടെ കൊട്ടാരത്തിൽ എത്തുന്നതും മാമുക്കോയയുടെ അബൂബക്കർ ഹാജിയെ പരിചയപ്പെടുന്നതുമാണ് രംഗം.പോർച്ചുഗീസുകാർ ഇനിയും വരുമെന്നും അന്ന് ഇതുപോലെ ചക്ക വീണ് മുയൽ ചാവില്ലെന്നും പറയുന്ന ഹാജിയോട് പട്ടുമരക്കാർ ചോദിക്കുന്നത് തനിക്കെത്ര ഭാര്യമാർ ഉണ്ടെന്നാണ്. പതിനൊന്ന് ഭാര്യമാർ ഉണ്ടെന്ന് ഉത്തരം പറയുന്ന ഹാജി എണ്ണിനോക്കാൻ വീട്ടിലേക്ക് പോകുന്നതോടെയാണ് ആ രംഗം അവസാനിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിലില്ലാത്ത എന്നാൽ തമിഴ്, ഹിന്ദി ഭാഷകളിൽ കാണാൻ സാധിക്കുന്ന രംഗത്തിന് നേരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ തുടങ്ങി ഒരു മണിക്കൂർ, മുപ്പത് മുപ്പത്തിയൊന്ന് മിനിറ്റിനുള്ളിലാണ് ഈ രംഗങ്ങമുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only