21/12/2021

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം: പ്രധാനമന്ത്രിക്ക് കത്തെഴുതാം
(VISION NEWS 21/12/2021)വേനപ്പാറ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാര്‍ഷിക ആഘോഷമായ *ആസാദി കാ അമൃത് മഹോത്സവ് *പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾക്ക് തങ്ങളുടെ വീക്ഷണങ്ങളും ആശയങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാൻ പോസ്റ്റ് കാർഡ് ക്യാമ്പയിൻ വേനപ്പാറ ലിറ്റിൽ ഫ്ളവർ സ്കൂൾ തപാൽവകുപ്പിനോട് ചേർന്ന് അവസരമൊരുക്കി.

വാഴ്ത്തപ്പെടാത്ത സ്വാതന്ത്ര്യസമരനായകൻമാർ, 2047 ലെ ഇന്ത്യ എന്റെ വീക്ഷണത്തിൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികളുടെ ആശയങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന 75 വിദ്യാർഥികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only