21/12/2021

നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി.
(VISION NEWS 21/12/2021)
നന്മണ്ട : നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി.പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ കാണാതായത്. പോലീസിൽ രഗീഷിൻ്റെ അച്ഛൻ പരാതി നൽകിയിരുന്നു. 
 രാവിലെ മുതൽ തന്നെനാട്ടുകാരും ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു.സ്ഥലത്തു ഡോഗ് സ്‌ക്വാഡ്.നരിക്കുനി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only