19/12/2021

അറബിക് ദിനത്തിൽ അറബിക് ഇശൽ രാവ്, വാരാചരണം സമാപിച്ചു
(VISION NEWS 19/12/2021)


ഓമശ്ശേരി,പുത്തൂർ : അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ചു പുത്തൂർ ഗവ. യു. പി സ്കൂളിൽ അറബിക് ക്ലബ്‌ സംഘടിപ്പിച്ച പരിപാടികൾ കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി.ഒരാഴ്ച നീണ്ടു നിന്ന പരിപാടിയിൽ അറബിക് ക്വിസ്, പദപയറ്റ്, കാലിഗ്രാഫി, പോസ്റ്റർ രചന, ബാഡ്ജ് നിർമ്മാണം, കളറിങ് മത്സരം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു.

 മത്സര പരിപാടികളുടെ ഉദ്ഘാടനം കൊടുവള്ളി എ ഇ ഒ മുരളീ കൃഷ്ണൻ. വി നിർവഹിച്ചു.  കൊടുവള്ളി ബി. പി. സി മെഹറലി വി എം മുഖ്യാതിഥിയായി. വാരാചരണത്തിന്റെ സമാപനമായ അറബിക് ദിനത്തിൽ അറബിക് ഇശൽ രാവ് നടന്നു.. വിശിഷ്ട അതിഥിയായി എത്തിയ ഡോ. സിദ്റത്തുൽ മുൻതഹയുടെ ഇശൽ വിരുന്ന് വിദ്യാർത്ഥികളെ ഏറെ ആവേശം കൊള്ളിച്ചു. അറബി ഉറുദു മലയാളം ഭാഷകളിൽ നിന്നായി നിരവധി ഗാനങ്ങൾ അവർ ആലപിച്ചു.

 പരിപാടിയിൽ ഹെഡ് മാസ്റ്റർ പി എ ഹുസൈൻ  അധ്യക്ഷത വഹിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പി വി സാദിഖ്, സീനിയർ അസിസ്റ്റന്റ് ഹഫ്സ ടീച്ചർ, സ്കൂൾ ലീഡർ മർവ ബത്തൂൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അലിഫ് ക്ലബ് കോഡിനേറ്റർ അബ്ദുന്നാസർ കെ ടി സ്വാഗതവും സാദിഖ് കാതിയോട് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only