20/12/2021

ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാപഞ്ചായത്ത് മുൻ മെമ്പർ റസിയ ഇബ്രാഹിമിനെ ആദരിച്ചു
(VISION NEWS 20/12/2021)



ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആലേഷത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാപഞ്ചായത്ത് കഴിഞ്ഞ കാൽനൂറ്റാണ്ടായി ചെയ്തുവരുന്ന വികസന പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മുൻ ജനപ്രതിനിധികളെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ബഹുമാനപെട്ട കോഴിക്കോട് നോർത്ത് MLA ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അധ്യക്ഷയായിരുന്നു.

മൺമറഞ്ഞു പോയ മുൻ ജനപ്രതിനിധികളെ സ്മരിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങിൽ 1995 മുതലുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only