07/12/2021

ഓൺലൈൻ വ്യാപാര തന്ത്രവുമായി സ​പ്ലൈ​​കോ
(VISION NEWS 07/12/2021)
തൃ​ശൂ​ർ: വി​പ​ണി പി​ടി​ച്ച​ട​ക്കാ​ൻ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​വു​മാ​യി സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ൻ (സ​പ്ലൈ​​കോ) രം​ഗ​ത്ത്. സപ്ലൈ കേരള എന്ന് ആപ്പ് വഴിയാണ് വിപണനം നടക്കുക .വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ മൊ​ബൈ​ൽ മാ​വേ​ലി സ്​​റ്റോ​റു​ക​ൾ തു​ട​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​വു​മാ​യി വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്ന​ത്​.


ഓ​ൺ​ലൈ​ൻ വി​പ​ണി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം ഈ​മാ​സം11​ന്​ തൃ​ശൂ​രി​ൽ ന​ട​ക്കും. തൃ​ശൂ​ർ പീ​പ്പി​ൾ ബ​സാ​റി​ലും ഒ​ല്ലൂ​രി​ലെ​യും മ​ണ്ണു​ത്തി​യി​ലെ​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. വ​ലി​യ വി​ജ​യം ക​ണ്ടി​​​ല്ലെ​ങ്കി​ലും ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ വ്യാ​പാ​രം ശാ​സ്​​ത്രീ​യ​മാ​യി പു​ന​ർ​വി​ന്യ​സി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. കൊ​ഴി​ഞ്ഞു​പോ​യ ഉ​പ​ഭോ​ക്​​താ​ക്ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ്​ പ്ര​ധാ​ന ല​ക്ഷ്യം. 

കാ​ല​ഘ​ട്ട​ത്തി​ന്​ അ​നു​സ​രി​ച്ച വി​ൽ​പ​ന ത​ന്ത്ര​ത്തി​നൊ​പ്പം പു​തു​ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കാ​ൻ കൂ​ടി​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. മി​ൽ​മ, മ​ത്സ്യ​ഫെ​ഡ്, ഹോ​ട്ടി​കോ​ർ​പ്പ്​ അ​ട​ക്കം വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​തി​ലൂ​ടെ വാ​ങ്ങാ​നാ​വും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only