28/12/2021

ഏറ്റവും പുതിയ യുസർ ഇന്റർഫേസുമായി ഷവോമി
(VISION NEWS 28/12/2021)
ഷവോമി ഫോണുകളിലേക്കുള്ള MIUI 13 ഇന്ന് പുറത്തിറങ്ങും. ഏറ്റവും പുതിയ യുസർ ഇന്റർഫേസ് പതിപ്പ് ഷവോമി ൧൨ പരമ്പര ഫോകളിലാണ് അവതരിപ്പിക്കുന്നത്. ഈ മാറ്റത്തിലൂടെ ഫോണുകളുടെ പ്രവർത്തങ്ങൾ കൂടുതൽ മികച്ചതാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നേരത്തെ തന്നെ MIUI ഇൻസ്റ്റാൾ ചെയ്താണ് ഷവോമി 12 പ്രൊ ഫോണുകൾ വിളിപ്പനിക്കെത്തുന്നത്. കൂടാതെ എംഎ മിക്സ് 4 . എംഎ 11 അൾട്രാ, എംഎ 11 പ്രോ, റെഡ്മി കെ 40 ഫോണുകളിലും MIUI പുതിയ മാറ്റങ്ങൾ ലഭിക്കും. യുഐ പുറത്തിറക്കുന്ന കാര്യം ചൈനീസ് സോഷ്യൽ മീഡിയാ വെബ്സൈറ്റായ വെയ്‌ബോയിലൂടെയാണ് ഷവോമി അറിയിച്ചത്. വൈകീട്ട് ഇന്ത്യൻ സമയം 5 മണിക്കാണ് എംഐയുഎ 13 ഷവോമി പുറത്തിറക്കുക.

മുൻ പതിപ്പായ എംഐയുഎ 12 .5 സിസ്റ്റം ആപ്പുകളേക്കാൾ പ്രവർത്തനം 20 മുതൽ 26 ശതമാനം വരെ ഈസിയാവുമെന്നും 15 - 52 ശതമാനം തേർഡ് പാർട്ടി ആപ്പുകളുടെ പ്രവർത്തനവും സുഗമമമാവുണെന്നാണ് കമ്പനി പറയുന്നത്. മറ്റു പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുള്ളത് സുരക്ഷാ സ്വകാര്യത തുടങ്ങിയ മേഖലയിലാണ്. ഉപഭോക്താക്കൾക്ക് സുരക്ഷാ ഉറപ്പുവരുത്തുന്ന ഒരുപാടു മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. സൈബർ ടെലികോം തട്ടിപ്പുകളിൽ നിന്നും സുരക്ഷ ഉറപ്പുവരുത്തുന്ന ഫീച്ചറും ഉൾപെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

 എംഐയുഎ 13 ന്റെ മറ്റു പ്രത്യേകതകളാണ് ഫോക്കസ് കമ്പ്യൂട്ടിങ് 2.0 ,ലിക്വിഡ് സ്റ്റോർജ്,അറ്റോർമിക് മെമ്മറി എന്നിവ. 3000 ആപ്പുകളിൽ ഫുൾ സ്ക്രീൻ അനുഭവവും പുതിയ വേർഷൻ നൽകും. നിലവിൽ നേരിടുന്ന പല പ്രശ്നങ്ങളും പുതിയ ഫീച്ചറിൽ പരിഹരിച്ചിട്ടുണ്ട്.

കൂടാതെ എംഐയുഎ 13 അവതരിപ്പിക്കുന്ന മറ്റു പുതുമകളാണ് തീമുകൾ, വാൾപേപ്പറുകൾ, ഐക്കണുകൾ മുതലായ ഇന്റർഫേസ് തലത്തിലുള്ള മാറ്റങ്ങൾ.ടാബ്‌ലറ്റുകൾക്കായി എംഐയുഎ 13 പാഡ് തരത്തിലും പുതിയ യുഐ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.എംഐ മിക്സ് 4, എംഐ 11 അൾട്ര, എംഐ 11 പ്രോ, എംഐ 11, ഷാവോമി 11 ലൈറ്റ് 5ജി, എംഐ 10എസ്, റെഡ്മി കെ40 പ്രോ പ്ലസ്, റെഡ്മി കെ40 പ്രോ, റെഡ്മി കെ40 ഗെയിമിങ് എഡിഷൻ, റെഡ്മി കെ40, റെഡ്മി നോട്ട് 10 പ്രോ 5ജി ഉൾപ്പടെയുള്ള ഫോണുകളിലും പുതിയ യൂസർ ഇന്റർഫെയ്സ് മാറ്റങ്ങൾ കൊണ്ടുവരും. ഇതിൽ പലതും ഫീച്ചറും ഇന്ത്യയിൽ അവതരിപ്പിച്ചവയാണ്. വൈകാതെ തന്നെ മറ്റുള്ള ഫോണുകളിലേക്കും എംഐയുഐ 13 എത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only