27/12/2021

പ്രശസ്ത ഗായകൻ മാണിക്ക വിനായകം അന്തരിച്ചു
(VISION NEWS 27/12/2021)
പ്രശസ്ത പിന്നണി ​ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. പ്രിയ ​ഗായകന്റെ വിയോ​ഗത്തിൽ കെ എസ് ചിത്ര ഉൾപ്പടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800ലധികം ഗാനങ്ങൾ വിനായകം ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചു. വിവിധ സിനിമകളിൽ പ്രധാന വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only