22/12/2021

തൃശ്ശൂരിൽ നവജാത ശിശുവിനെ മുക്കിക്കൊന്ന സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍
(VISION NEWS 22/12/2021)
നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ പുഴയ്ക്കലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് യുവതിയും കാമുകനും സുഹൃത്തും കസ്റ്റഡിയിലായത്. തൃശ്ശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേൽ (25) എന്നിവരാണ് കസ്റ്റഡിയിലായത്. മൂവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അവിവാഹിതയായ യുവതി വീട്ടിലാണ് പ്രസവിച്ചതെന്നും യുവതി ഗർഭിണിയായിരുന്നു എന്ന വിവരവും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. തൃശ്ശൂർ പൂങ്കുന്നത്തിന് സമീപം എം എൽ എ റോഡിലുള്ള കനാലിൽ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only