10/12/2021

ഗൂർക്കക്ക് സൈക്കിൾ നൽകി മുക്കത്തെ വ്യാപാരി കൂട്ടായ്മ
(VISION NEWS 10/12/2021)

മുക്കം : മുക്കം ടൗണിനും വ്യാപാര സ്ഥാപനങ്ങൾക്കും രാത്രിയിൽ കാവൽ നിൽക്കുന്ന ഗൂർക്ക ബീർ ബഹദൂറി ന്നു മുക്കത്തെ വ്യാപാരി കൂട്ടായ്മ സൈക്കിൾ നൽകി.. തിരുവമ്പാടി എം ൽ എ. ലിന്റോ ജോസഫ് ഉദ്ഘാടനവും സൈക്കിൾ വിതരണവും നടത്തി. 

ചടങ്ങിൽ അബ്ദു ചാലിയാർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാഥിതിഥിയായി. മുക്കം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജീഷ് സംസാരിച്ചു. ചടങ്ങിൽ സത്യൻ മുണ്ടയിൽ (കാരശ്ശേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ),ബക്കർ കളർ ബലൂൺ,മജീദ് പോളി (കെ.വി.വി.ഇ.എസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ), വിമൽ ജോർജ് (ഹസ്സൻകോയ വിഭാഗം ),കെ.എം കുഞ്ഞവറാൻ (വ്യാപാരി വ്യവസായി സമിതി ),റീന പ്രകാശ് (വനിതാ ബാങ്ക് മേഖല പ്രസിഡന്റ്‌ ),എൻ. കെ മുഹമ്മദലി ( എന്റെ മുക്കം ചാരിറ്റബിൾ പ്രസിഡന്റ് ). ഫിറോസ് പത്രാസ് ,കൈരളി ചെറിയാപ്പു, ഹാരിസ് ബാബു എന്നിവർ സംസാരിച്ചു. 

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്ത സേന മേധാവി വിബിൻ രാവത്തിനും മറ്റു ജവാന്മാർക്കും വേണ്ടി പ്രാർത്ഥനയും നടത്തി.ചടങ്ങിനു അനീസ് ഇന്റിമേറ്റ് സ്വാഗതവും ടി പി. ഫൈസൽ നന്ദിയും പറഞ്ഞു._

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only