02/12/2021

പി.സി.ഉസ്താദ്‌ വാഫി കോളജിൽ മൾട്ടി ടാകും ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു.
(VISION NEWS 02/12/2021)


ഓമശ്ശേരി:അമ്പലക്കണ്ടി പുതിയോത്ത്‌ പി.സി.ഉസ്താദ്‌ വാഫി കോളജിൽ അൽ ജസ സ്റ്റുഡൻസ്‌ യൂണിയൻ വിദ്യാർത്ഥികൾക്കായി മൾട്ടി ടാകും ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പ്രൻസിപ്പൽ കുഞ്ഞബ്ദുല്ല വാഫി അദ്ധ്യക്ഷത വഹിച്ചു.ഡോ:കെ.സൈനുദ്ദീൻ(ദന്ത പരിപാലനം),ഡോ:നസീം ഹംസ പരപ്പനങ്ങാടി(ആരോഗ്യകരമായ ജീവിതം) എന്നിവർ ക്ലാസ്സെടുത്തു.വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക്‌ ഡോക്ടർമാർ മറുപടി നൽകി.

അബുൽ ഫസൽ വാഫി,ശംസുദ്ദീൻ വാഫി എന്നിവർ സംസാരിച്ചു.ഹാഫിള്‌ ജസീൽ റോഷൻ ഖിറാഅത്ത്‌ അവതരിപ്പിച്ചു.എം.കെ.മുഹമ്മദ്‌ റിസ്‌വാൻ സ്വാഗതവും മനാഫ്‌ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only