18/12/2021

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടു കോടിയുടെ വിജയിയെ പ്രഖ്യാപിച്ചു
(VISION NEWS 18/12/2021)
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് പുതിയതായി അവതരിപ്പിച്ച പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ വിജയിയെ പ്രഖ്യാപിച്ചു. റഫീഖ് മുഹമ്മദാണ് വിജയിയായത്. രണ്ട് കോടി ഇന്ത്യന്‍ രൂപ ആണ് സമ്മാനമായി ലഭിച്ചത്. ഡിസംബറില്‍ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ നേടുന്ന ആറ് പേരില്‍ രണ്ടാമത്തെയാളെയാണ് തെരഞ്ഞെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്ന തിരക്കിനിടെയാണ് റഫീഖിനെ തേടി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്റയുടെ ഫോണ്‍ കോള്‍ എത്തുന്നത്. 10 ലക്ഷം ദിര്‍ഹം സമ്മാനമായി നേടിയ വിവരം അവര്‍ റഫീഖിനെ അറിയിച്ചു. പാചകവിദഗ്ധനായ റഫീഖിന് ഈ വിവരം അറിഞ്ഞ് സന്തോഷം അടക്കാനായില്ല. ബുഷ്റയുടെ കോളിന് ശേഷം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിച്ചപ്പോള്‍ റഫീഖ് സന്തോഷം പങ്കുവെച്ചു. 

'10 ലക്ഷം ദിര്‍ഹം എന്നെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. എന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കും. സമ്മാനത്തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും'- റഫീഖ് പറഞ്ഞു. ഒമ്പത് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് റഫീഖ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. ഈ മാസം ആദ്യമാണ് ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഡിസംബറിലെ എല്ലാ ആഴ്ചയിലും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only