10/12/2021

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി
(VISION NEWS 10/12/2021)
ബത്തേരി: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി

ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. നിഗീഷിൻ്റെയും ഇൻസ്‌പെക്ടർ എ. . പ്രജിത്തിന്റെയും, ഐ.ബി.പി.ഒ. കെ.വി. ഷാജിമോൻ. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടെ 69 ഗ്രാം മാരക മയക്കുമരുന്നുമായി സ്വദേശികളായ 2 യുവാക്കൾ അറസ്റ്റ്ലായി. 

കോടഞ്ചേരി കണ്ണോത്ത് സ്വദേശി ഷഫീർ (30), പുതുപ്പാടി കൈതപോയിൽ സ്വദേശി നിജാമു (36) എന്നിവരാണ് അറസ്റ്റിലായത്. 

പ്രതികൾ മയക്കുമരുന്ന് കടത്താനുപയോഗിച്ച മാരുതി റിറ്റ്സ് കാറും കസ്റ്റഡിയിൽ എടുത്തു. 

 പി.ഒ. മാരായ പി. എ. പ്രകാശ്, ഗുഡ്. അനിൽകുമാർ, സി.ഇ.ഒ. മാരായ സനൂപ്, മൻസൂറലി, ഡബ്ല്യൂ. ഇ.സി.ഒ . മാരായ സൽമ, വീണ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only