02/12/2021

'മരക്കാർ: അറബിക്കടിലിന്റെ സിംഹ'ത്തിന് ആശംസയുമായി മമ്മൂട്ടി
(VISION NEWS 02/12/2021)മോഹൻലാൽ ചിത്രം 'മരക്കാർ: അറബിക്കടിലിന്റെ സിംഹ'ത്തിന് ആശംസയുമായി മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടൻ മോഹൻലാൽ, പ്രിയദർശൻ ഉൾപ്പടെയുള്ളവർക്ക് ആശംസയുമായി മമ്മൂട്ടി എത്തിയത്.

"മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു", എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ആരാധകരും ആശംസകളുമായി രം​ഗത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only