12/12/2021

രജനികാന്തിന് ജന്മദിന ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍
(VISION NEWS 12/12/2021)




തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് ജന്മദിന ആശംയകള്‍ അറിയിച്ച് മോഹന്‍ലാല്‍. 'ജന്മദിനാശംസകള്‍, വിനയത്തിന്റെ മറ്റൊരു രൂപമാണ് നിങ്ങള്‍, ആരോഗ്യത്തിനും സന്തോഷത്തിനുമായി പ്രാര്‍ത്ഥിക്കുന്നു' എന്ന് രജനികാന്തിന്റെ ഫോട്ടോ പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചു.

ആരാധകരുടെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ഇന്ന് 71-ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് ആശംസയറിയിച്ച് സിനിമ പ്രവര്‍ത്തകരും ആരാധകരും രംഗത്തെത്തുകയാണ്. മലയാളത്തില്‍ നിന്നും മമ്മൂട്ടി, മനോജ് കെ ജയന്‍, ശ്വേത മേനോന്‍ തുടങ്ങിയവരും ആശംസയറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only