16/12/2021

പ്ലസ് വണ്‍: സ്‌കൂള്‍ മാറാന്‍ ഇന്നുകൂടി അപേക്ഷിക്കാം
(VISION NEWS 16/12/2021)
പ്ലസ് വണ്‍ സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് ഇന്നുകൂടി അപേക്ഷിക്കാം. ഇന്ന് വൈകീട്ട് നാലുമണി വരെയാണ് അപേക്ഷിക്കാനാകുക. 26,828 സീറ്റുകളാണ് ഒഴിവുള്ളത്.

പത്തനംതിട്ട ( 3029), ആലപ്പുഴ ( 2598), എറണാകുളം (2504) ജില്ലകളിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത്. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് 20 ന് പ്രസിദ്ധീകരിക്കും. ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് 20 ന് രാവിലെ 10 മുതല്‍ അപേക്ഷ നല്‍കാം. പുതുതായി അപേക്ഷ നല്‍കാനും അവസരം ഉണ്ടാകും. 

സ്‌കോള്‍ കേരളയിലെ പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി. പിഴ ഇല്ലാതെ ഈ മാസം 24 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. വിലാസം: www.scolekerala.org.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only