27/12/2021

പാലുണ്ണി സൗന്ദര്യത്തിന് വില്ലനാകുന്നോ..? വേരോടെ പിഴുതെറിയാം
(VISION NEWS 27/12/2021)
മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ബ്യൂട്ടി പാർലർ തോറും കയറിയിറങ്ങുന്നവർ ഇന്നത്തെ കാലത്തെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും വളരുന്ന പാലുണ്ണി സൗന്ദര്യ സംരക്ഷണത്തിന് ഏറെ വെല്ലുവിളിയാണ്. സൗന്ദര്യ സംരക്ഷകർക്ക് തലവേദന ഉണ്ടാക്കുന്ന പാലുണ്ണി യാതൊരു വിധ പാർശ്വഫലങ്ങളുമില്ലാതെ കളയാൻ ചില മാർഗ്ഗങ്ങളുണ്ട്. പ്രകൃതി ദത്തമായ ഈ മാർഗ്ഗങ്ങൾ നമുക്ക് സ്വീകരിക്കാം . വാഴപ്പഴത്തിന്റെ തൊലിയാണ് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ മുൻപിൽ നിൽക്കുന്നത്. പഴത്തൊലി ചെറുതായി അരിഞ്ഞ് പേസ്റ്റാക്കി രാത്രി കിടക്കുന്നതിന് മുൻപ് പാലുണ്ണിയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ശേഷം രാവിലെ കഴുകിക്കളയാം.

ആവണക്കെണ്ണയും ബേക്കിംഗ് സോഡയും ചേർന്ന മിശ്രിതം പേസ്റ്റാക്കി പുരട്ടുക. ഇത് ദിവസവും മൂന്ന് നേരം ചെയ്യുക. പാലുണ്ണി പോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. . ആരോഗ്യ കാര്യത്തിൽ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വെളുത്തുള്ളി മുന്നിൽ തന്നെയാണ്. വെളുത്തുള്ളി കഴിക്കുന്നതും വെളുത്തുള്ളിയും പാലും ചേർത്തമിശ്രിതം പാലുണ്ണിയുള്ള സ്ഥലത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. . മുടി വളർത്തുന്നതിന് ഏറ്റവും ഉത്തമമായ ഉള്ളി നീര് പാലുണ്ണി കളയാൻ നല്ലതാണ്. ഇത് ചർമ്മത്തിന് നല്ല നിറവും നൽകുന്നു. . പൈനാപ്പിൾ പേസ്റ്റാക്കി പാലുണ്ണിയുള്ള ഭാഗത്ത് പുരട്ടുക. രണ്ടു നേരം പൈനാപ്പിൾ ജ്യൂസ് ശരീരത്തിൽ പുരട്ടുന്നതും നിറം വർദ്ധിപ്പിക്കുന്നു. ടീ ട്രീ ഓയിലും ഇത്തരത്തിൽ ചർമ പ്രശ്നങ്ങള് പരിഹരിക്കുന്നു. ഇത് ചർമ്മത്തെ മറ്റു വിഷാംശങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only