17/12/2021

ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്
(VISION NEWS 17/12/2021)
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപാലിൽ നടക്കും. രാവിലെ 11ന് ഭദ്ഭഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. പൂർണ്ണ സൈനിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകളെന്ന് വ്യോമ സേന അറിയിച്ചു.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഭൗതികശരീരം ഭോപ്പാലിൽ എത്തിച്ചിരുന്നു. എയർപോർട്ട് റോഡിലെ സൺ സിറ്റി കോളനിയിലെ വസതിയിൽ പൊതുദർശനത്തിനത്തിന് വച്ചിരുന്നു. അന്തിമോപചാരമർപ്പിക്കാനായി എത്തിയത് നൂറുകണക്കിന് പേരാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉന്നത സൈനികോദ്യോഗസ്ഥരുമടക്കം വസതിയിൽ എത്തി ധീര സൈനികന് ആദരാഞ്ജലികൾ അർപ്പിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും , കുടുംബത്തിൽ ഒരാൾക്ക് ജോലിയും മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only