03/12/2021

ശാന്തി ഹോസ്പിറ്റലിൽ ഫുട്ബോൾ ടീമിന്റെ ജേഴ്‌സി പ്രകാശനം നിർവഹിച്ചു.
(VISION NEWS 03/12/2021)


ഓമശ്ശേരി :ഡിസംബർ അഞ്ചിന് പെരിന്തൽമണ്ണയിൽ  വെച്ച് നടക്കുന്ന രണ്ടാമത് അഖില കേരള ഹോസ്പിറ്റൽ സ്റ്റാഫ് 7s ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ശാന്തി ഹോസ്പിറ്റൽ   ടീമിൻറെ ജേഴ്സി  ജനറൽ മാനേജറായ  എ.കെ. മുബാറക്കിൽ നിന്നും  ടീം മാനേജർ മുനവർ  ഏറ്റുവാങ്ങി. 

കേരളത്തിൽ ഉടനീളമുള്ള  ഹോസ്പിറ്റലുകളിൽ നിന്നും,  ഇരുപതോളം ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ശാന്തി ടീം :അർഷാദ് (c), സാനു, ആകാശ്, മുഹമ്മദ്‌ ഹാഷിർ, ആദിൽ, ദിൽഷാദ്, റാഷിദ്‌, നിസാം, യദു, ശ്രീലാൽ, മുഹമ്മദ്‌ ഇഷാൻ, മുഹമ്മദ്‌ റിഷാൽ, മുഹമ്മദ്‌ ഫർഹാൻ, ജിഷ്മൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only