15/12/2021

ടൊവിനോയുടെ 'മിന്നൽ മുരളി' ആദ്യം; 'കാവൽ' റിലീസ് മാറ്റി നെറ്റ്ഫ്ളിക്സ്
(VISION NEWS 15/12/2021)
സുരേഷ് ഗോപി നായകനായ 'കാവലി'ൻറെ ഒടിടി റിലീസ് തീയതിയിൽ മാറ്റം. ചിത്രം ഡിസംബർ 23ന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് ഡിസംബർ 27 എന്ന് വ്യത്യാസപ്പെടുത്തിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.

അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് മലയാള സിനിമകളുടെ റിലീസ് വേണ്ടെന്ന തീരുമാനമാണ് മാറ്റത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. 
ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലെത്തും. ഇതാണ് കാവലിന്റെ റിലീസ് 27ലേക്ക് മാറ്റിയതിന് പിന്നിലെ കാരണമെന്നാണ് വിവരം. 

കസബയ്ക്കു ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് കാവൽ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ഞ്ജി പണിക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. 

ബേസിൽ ജോസഫ് സംവിധാനം ചെയ്‍ത മിന്നൽ മുരളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ ഒടിടി പ്രീമിയറിന് മുൻപ് ചിത്രത്തിൻറെ വേൾഡ് പ്രീമിയർ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് നടക്കുക. നാളെയാണ് ജിയോ മാമിയിലെ പ്രദർശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only