30/12/2021

ജമ്മുകശ്മീരില്‍ ഭീകരവേട്ട;  ആറ് പേരെ സൈന്യം വധിച്ചു, രണ്ട് ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയത്‌
(VISION NEWS 30/12/2021)

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ആറ് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പാകിസ്ഥാനിൽ നിന്ന് എത്തിയവരാണെന്ന് സുരക്ഷാ സേന അറിയിച്ചു. 
കശ്മീരിലെ അനന്തനാഗിലും കുൽഗാമിലുമായാണ് ഏറ്റുമുട്ടൽ നടന്നത്. 

ബുധനാഴ്ച രാത്രിയോടെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുൽഗാമിലാണ് സൈന്യവും ഭീകരരും തമ്മിൽ ആദ്യം ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തവെ സൈന്യത്തിന് നേർക്ക് ആക്രമണം നടത്തുകയായിരുന്നു. 

ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഭീകരിൽ നിന്നും നിരവധി ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു.  മേഖലയിൽ തെരച്ചിൽ തുടരുകയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only