08/12/2021

ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി : പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
(VISION NEWS 08/12/2021)
വ​ഴി​ക്ക​ട​വ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ഒരാൾ കൂടി അറസ്റ്റിൽ. വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ആണ് ഒ​രാ​ളെ കൂ​ടി അ​റ​സ്​​റ്റ്​ ചെ​യ്തത്. ന​രോ​ക്കാ​വ് ഞാ​വ​ലി​ങ്ക​ൽ പ​റ​മ്പി​ൽ അ​ബ്ബാ​സി​നെ​യാ​ണ്​ (37 ) അറസ്റ്റ് ചെയ്തത്.

വ​ഴി​ക്ക​ട​വ് ഇ​ൻ​പെ​ക്ട​ർ പി. ​അ​ബ്​​ദു​ൽ ബ​ഷീ​ർ പാ​ല​ക്കാ​ട്ട്​ നി​ന്നാണ് പ്രതിടെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​ട്ടി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ എ​ട​ക്ക​ര പൊ​ലീ​സ് ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. കേ​സുമായി ബന്ധപ്പെട്ട് ര​ണ്ടു​പേ​രെ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​സൈ​നാ​ർ, പൊ​ലീ​സു​കാ​രാ​യ എ​ൻ.​എ. അ​ബൂ​ബ​ക്ക​ർ, റി​യാ​സ് ചീ​നി, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ്, എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പിടികൂടിയത്. പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only