22/12/2021

പുഴയിൽ മീൻ പിടിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
(VISION NEWS 22/12/2021)മുക്കം : (കോഴിക്കോട്) ചെറുവാടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയതിനെ തുടർന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എടവണ്ണപ്പാറ വെട്ടത്തൂർ സ്വദേശി ബിബീഷ് തറമ്മൽ (30) (ഡിങ്കു) ആണ് മരിച്ചത്

ഇന്നലെ രാത്രി മുതൽ യുവാവിനെ കാണാതായിരുന്നു

വെള്ളത്തിൽ പോയതാണ് എന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ , നാട്ടുകാർ. എന്നിവർ ചേർന്ന് ചെറുവാടി കടവ് പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

മൃതദേഹം മെഡിക്കൽ കോളേജ് ആശു പത്രിയിലേക്ക് കൊണ്ട് പോയി

നിയമ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്ക് വിട്ട് കൊടുക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only