18/12/2021

ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മുങ്ങി; ഒരു പൊലീസുകാരൻ മരിച്ചു
(VISION NEWS 18/12/2021)
തിരുവനന്തപുരം കടയ്ക്കാവൂർ പണയിൽ കടവിൽ വള്ളം മറിഞ്ഞ് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. 

കായലിൽ മുങ്ങിയ പൊലീസുകാരനെ മുങ്ങി എടുത്തു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോത്തൻകോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന്റെ വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന സിഐ ഉൾപ്പെടെ ഉള്ളവർ നീന്തി രക്ഷപെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only