16/12/2021

ഏറ്റുമുട്ടല്‍; കശ്മീരില്‍ ഹിസ്ബുള്‍ ഭീകരനെ സൈന്യം വധിച്ചു
(VISION NEWS 16/12/2021)
ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സൈന്യം വധിച്ചു. കശ്മീരിലെ പുല്‍വാമയിലുള്ള രാജ്പുര പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഇയാളെ വധിച്ചത്. 

ഷോപിയാന്‍ ജില്ലക്കാരനായ ഫിറോസ് അഹമ്മദ് ദാര്‍ എന്ന ഭീകരനെയാണ് വധിച്ചത്. 2017 മുതല്‍ ഹിസ്ബുളില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ കശ്മീരിലെ മിക്ക ഭീകര പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. 

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിനിടെയാണ് ഇയാളെ വധിച്ചത്. സൈന്യം കുറേ നാളായി തിരയുന്ന ഭീകരനാണ് ഫിറോസ് അഹമ്മദ് ദാര്‍.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only