02/12/2021

മാപ്പിളപ്പാട്ട് എഴുത്തിലെ ശിൽപ്പ ഭംഗികൾ,സെമിനാറും പുസ്ത പ്രകാശനവും.
(VISION NEWS 02/12/2021)

കൊടുവള്ളി:ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ വാർഷിക ആഘോഷ പരിപാടികളടെ ഭാഗമായി
മാപ്പിളപ്പാട്ട് എഴുത്തിലെ ശിൽപ്പ ഭംഗികൾ,
സെമിനാറും പുസ്ത പ്രകാശനവും ഡിസംബർ അഞ്ചിന് ഞായർ
വൈകുന്നേരം മൂന്ന് മണിക്ക്
ഓമശ്ശേരി പുത്തൂർ എൽ .പി .സ്കൂൾഓഡിറ്റോറിയത്തിൽ നടക്കും.ഓമശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്- പി.അബദുൽ നാസർ ഉദ്ഘാടനം ചെയ്യും.അഷ്റഫ് വാവാട് അധ്യക്ഷത വഹിക്കും.
ഗാന രചയിതാക്കളായ
പക്കർ പന്നൂർ,ബാപ്പുവാവാട്
പ്രഭാഷണം നടത്തും.
യുവ കവി കെ.എം. റഷീദിൻ്റെ 'നിഴലിനെ ഓടിക്കുന്ന വിദ്യ' കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും പുസ്തക പരിചയവും റഷീദ് പി.സി. പാലം നിർവ്വഹിക്കും.ടി.അബ്ദുല്ല മാസ്റ്റർചേന്ദമംഗലൂർ ഏറ്റ് വാങ്ങും.വാർഡ്മെംബർപി.ഇബ്രാഹിം,പി.എം.ഹുസൈൻ,ബബിത അത്തോളി,മുജീബ് റഹ്മാൻ കരുവൻ പൊയിൽ,ബാബുരാജ് പുത്തൂർകെ.ഇബ്രാഹിം ഓമശ്ശേരി,കെ.എം.റഷീദ്
അബ്ദുല്ലചേളാരി,അബ്ദുറഹിമാൻ പന്നൂർ തുടങ്ങിയവർ സംബന്ധിക്കും.പാട്ടുകളുടെ അവതരണവും നടക്കും.

ഇത് സംബന്ധമായി നടന്ന യോഗത്തിൽ ഇ.കെ.ശൗക്കത്തലി ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ടി.അബ്ദുല്ല ചേന്ദമംഗലൂർ, റിയാസ് ഓമശ്ശേരി, അബ്ദുറഹിമാൻ പന്നൂർ, മുഹമ്മദ് അപ്പ മണ്ണിൽ, അഷ്റഫ് വാവാട് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only