30/12/2021

അഴകുള്ള നീണ്ട മുടിയ്ക്ക് വേണം നല്ല ഭക്ഷണങ്ങള്‍..!!
(VISION NEWS 30/12/2021)
മുടിയാണ് പെണ്‍കുട്ടികള്‍ക്ക് അഴക് എന്ന് കരുതുന്നവരുണ്ട്. എത്ര പരിപാലിച്ചാലും ക്ഷയിച്ച, തീരെ ആരോഗ്യമില്ലാത്ത മുടിയാണ് പലര്‍ക്കും ഉണ്ടാകുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്‍ കേശ സംരക്ഷണം വേഗത്തിലാക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റമിന്‍, എ, ബി, സി, ഇ എന്നിവയടങ്ങിയ ഭക്ഷണം മുടിക്ക് കരുത്തും കറുപ്പുനിറവും നല്‍കും. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷക ഗുണങ്ങളുള്ള ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്.

ചെറുപയര്‍, കടല, അണ്ടിപ്പരിപ്പ്, മാംസം, മത്സ്യം, മുട്ട, പാല്‍, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവ ധാരാളം കഴിക്കുക. ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് മുടിക്ക് ബലം കിട്ടാനും മുടി തഴച്ച് വളരാനും ഗുണം ചെയ്യും.

മുടിയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ് സ്‌ട്രോബറി. സ്‌ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും. ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് പകരുന്ന ഒന്നാണ് സ്ട്രോബറി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only