05/12/2021

സുവർണ്ണനഗരിയുടെ കാവലാൾ......
(VISION NEWS 05/12/2021)രാത്രി
പത്തുമണിയായി കാണും....... 
സഖാവ് ബാബുവാണ് ലൈനിൽ 
"മാഷേ സഹായിക്കണം 
കോവിഡ് പ്രതിരോധപ്രവർത്തനത്തിന് 
വാഹനമോടിക്കാൻ പെട്രോൾ വാങ്ങാൻ പണത്തിന്റെ ബുദ്ധിമുട്ടുണ്ട് 
മറക്കല്ലേ "
"തീർച്ചയായും, ഞാൻ നാളെ വിളിക്കാം "

പിറ്റേ ദിവസം കയ്യിലുള്ള പണമെടുത്തു, 
ഒപ്പം വിജയൻമാസ്റ്ററും 
മലപ്പുറത്തുള്ള സുഹൃത്ത്‌ നന്ദകുമാറും 
സഹായിച്ചു, കുറച്ചുപണം 
പെട്ടെന്ന് എത്തിച്ചുകൊടുത്തു. 

"മാഷേ ഞങ്ങളാരും വീട്ടിൽ പോവുന്നില്ല 
കോവിഡ് രോഗികൾക്ക് സഹായമഭ്യർഥിച്ചുള്ള വിളി ഏത് നിമിഷവും വരാം 
അതുകൊണ്ട് രാത്രിയുംഞങ്ങൾ 
ഈ പാർട്ടി ഓഫീസിലുണ്ട് "

വീട്ടിൽ തിരിച്ചെത്തിയപ്പോൾ 
രാത്രിയായിരുന്നു 
വാതിൽപഴുതിലൂടെ 
അലമുറയിട്ട് തിമർത്തുപെയ്യുന്ന
മഴ കണ്ടിരിക്കുമ്പോൾ 

സഖാവ് ബാബുവും സംഘവും വീണ്ടും 
എന്റെ 
ചിന്തയിലേക്ക് കടന്നുവന്നു... 
വീട് 
അച്ഛനമ്മമാർ, സഹോദരികൾ 
 ഭാര്യ, കുട്ടികൾ, പേരക്കുട്ടികൾ, 
വീടകങ്ങളിൽ നിന്നും ലഭിക്കുന്ന 
ചൂടുള്ള ഭക്ഷണം, സ്നേഹം...... 
എല്ലാം ഉപേക്ഷിച്ചു 
കുറേപ്പേർ സുവർണ്ണ നഗരിയിലെ, 
ഒരുപാട് പേരുടെ വിയർപ്പും സ്നേഹവും കൊണ്ട് കെട്ടിപ്പൊക്കിയ പാർട്ടി ഓഫീസിൽ, 
മറ്റ് ക്വറന്റയിൻ കേന്ദ്രങ്ങളിൽ, 
ഏതുസമയവും കടന്നുവരാവുന്ന 
കോവിഡ് സഹായഭ്യർത്ഥനയും കാത്ത് 
ചെവിയോർത്തിരിക്കയാവും... 

ഒന്നാംഘട്ട കോവിഡ് കാലത്ത് 
കൊടുവള്ളിയിൽ വെച്ചുകണ്ടപ്പോഴും 
ബാബുവിന് പറയാനുള്ളത് കോവിഡ്നെ കുറിച്ച് 
തന്നെ 
"മാഷേ, സഹായിച്ചേ പറ്റൂ 
നമ്മൾ ഒരു ജീപ്പ് വാങ്ങിട്ടോ, ടാറ്റാ സുമോ, പഴയതാ, 
കോവിഡ് ടെസ്റ്റിനു കൊണ്ടുപോവാൻ 
ഒരുവാഹനവും കിട്ടുന്നില്ല 
പണക്കാർക്ക്, സ്വന്തം വാഹനമുണ്ട് 
പാവങ്ങൾക്കോ?, 
മനുഷ്യൻ മരിച്ചുപോവുലെ.... "
സ്വതസിദ്ധമായ ബാബുശൈലിയിൽ, 

എന്തൊരുകരുതലാണ് 
മറ്റുള്ളവരെക്കുറിച്ച്.... 

കൊടുവള്ളിയിലെ സമകാലിക രാഷ്ട്രീയത്തിലൂടെ, 
പലരും നടന്ന വഴികളിലൂടെയല്ല, 
സി പി എം ഏരിയ കമ്മിറ്റി അംഗമായ
സഖാവ് ബാബു 
സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്..... 

വേറിട്ട വഴികൾ, വേറിട്ട പ്രവർത്തനങ്ങൾ 
കരുതലിന്റെയും സ്നേഹത്തിന്റെയും 
സഹവർത്തിത്വത്തിന്റെയും...... 

കോവിഡ് തീർത്ത 
അരക്ഷിതമായ ലോകത്തിൽ 
പ്രതീക്ഷയുടെ പൊൻകിരണമാണ് 
സുവർണ്ണനഗരിയിലെ 
ഈ പൊതുപ്രവർത്തകൻ....

കാലം എല്ലാത്തിനും സാക്ഷിയാണ് 
ചരിത്രവും.......... 

മാനവ പുരോഗതിയുടെയും 
വെല്ലുവിളികളുടെയും 
ചരിത്രം അടയാളപ്പെടുത്തുന്നവർക്ക് 
കാണാതിരിക്കാൻ കഴിയില്ല 
കോവിഡ് ലോകത്ത് പകച്ചിരിക്കാതെ, 
കനലെരിയുന്ന സമരപഥങ്ങളിലൂടെ നടന്നുവന്ന് 
ദുരിതവും ദുഖവും 
കണ്ടും കേട്ടും അറിഞ്ഞും 
കൈപിടിച്ചു 
കോവിഡ് മഹാമാരിയെ മറികടക്കാൻ 
അതിജീവനത്തിന്റെ പുതുവഴിതുറക്കുന്ന
ഈ മനുഷ്യ സ്നേഹിയെ.....

"നന്മ തിന്മകൾക്കതീതമായ സ്നേഹമേ 
നിനക്ക് ഞങ്ങൾപേരിടുന്നതാണ് മാർകിസം "

അർഹത ക്കുള്ള അംഗീകാരം
സഖാവ് ബാബുവിനെ തേടിയെത്തി...
സിപിഎം ഏരിയ സെക്രട്ടറി

അഭിവാദ്യങ്ങൾ,
 അഭിനന്ദനങ്ങൾ 

രാമചന്ദ്രൻ കൊടുവള്ളി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only