22/12/2021

ഇന്ന് ദേശീയ ഗണിതശാസ്ത്ര ദിനം
(VISION NEWS 22/12/2021)
രാജ്യത്തെ പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിൽ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായാണ് ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളെ ആദരിച്ചു കൊണ്ട് ഈ ദിനാചരണം നടത്തുന്നത്.

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിലെ ഈറോഡിലുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് 1887 ഡിസംബർ 22ന് ശ്രീനിവാസ രാമാനുജൻ ജനിച്ചത്. കുംഭകോണത്ത് ചെറിയൊരു വീട്ടിലാണ് അദ്ദേഹം വളർന്നത്. ആ വീട് ഇന്ന് രാമാനുജനോടുള്ള ആദരസൂചകമായി ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only