12/12/2021

പോത്തന്‍കോട് കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
(VISION NEWS 12/12/2021)




പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷിനെ ഇരു കാലുകളും വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കഴിഞ്ഞദിവസം കല്ലൂരില്‍ ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ സംഘം നാടന്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമം നടത്തിയത്. അക്രമികള കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ സംഘം പിന്തുടര്‍ന്ന് അക്രമിക്കുകയും ഇരുകാലുകളും വെട്ടിയെടുക്കയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only