24/12/2021

സ്നേഹത്തിന്റെ മധുരസ്മരണകൾ ഉണർത്തി ക്രിസ്മസ് ആഘോഷവുമായി വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്കൂൾ
(VISION NEWS 24/12/2021)


ഓമശ്ശേരി,വേനപ്പാറ: ദൈവപുത്രൻ്റെ തിരുപ്പിറവിയോർമ്മകൾ  അനുസ്മരിപ്പിച്ചു കൊണ്ടു വീണ്ടുമൊരു ക്രിസ്തുമസ്സ് ദിനം കൂടി സമാഗതമായി.  

സ്നേഹത്തിന്റെ ക്രിസ്മസ്  ഓർമ്മകളെ  തൊട്ടുണർത്തി വേനപ്പാറ ലിറ്റിൽ ഫ്ളവർ യു.പി.സ്കൂൾ കുട്ടികൾ ക്രിസ്തുമസ് സാഘോഷം കൊണ്ടാടി. ക്രിസ്തുമസ് ആഘോഷപരിപാടികൾക്ക് സിസ്റ്റർ ജെയ്സി, എബി തോമസ് എന്നിവർ  നേതൃത്വം വഹിച്ചു.

സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാദർ സൈമൺ കിഴക്കേക്കുന്നേൽ,  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റോയി ഓവേലിൽ, MPTA പ്രസിഡൻറ് ശ്രീമതി  ഭാവന വിനോദ്,  ബിജില ടീച്ചർ , ശ്രീ ബാബു സാർ,  ഷൈനി ടീച്ചർ തുടങ്ങിയവർ  ക്രിസ്തുമസ്സ് ദിനസന്ദേശം നൽകി. കുട്ടികളും അധ്യാപകരും കൂടിച്ചേർന്ന് കരോൾ ഗാനം ആലപിച്ചു.

ലോവർ പ്രൈമറി തലത്തിൽ സാന്താക്ലോസ് ചിത്ര രചന, പുതുവത്സര കാർഡ് നിർമ്മാണവും അപ്പർ പ്രൈമറി തലത്തിൽ സ്കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തെക്കുറിച്ച് സുഹൃത്തിനൊരു കത്ത് എഴുതൽ,  പുതുവത്സര കാർഡ് നിർമ്മാണം എന്നീ മത്സരയിനങ്ങളും  സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി മധുരപലഹാരം വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only