09/12/2021

സാഹസിക രംഗങ്ങളുമായി 'മഡ്ഡി'നാളെ തിയേറ്ററിൽ
(VISION NEWS 09/12/2021)
ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ 'മഡ്ഡി' നാളെ തിയേറ്ററുകളിൽ എത്തും. നവാഗത സംവിധായകനായ ഡോ.പ്രഗ്ഭലിന്റെ ആക്ഷൻ ത്രില്ലർ മഡ് റേസ് ചിത്രമാണ് 'മഡ്ഡി'. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക.

ഇന്ത്യൻ സിനിമയിൽ അപൂർവമായി മാത്രമാണ് മഡ്റേസ് വിഷയമാക്കിയിട്ടുള്ളത്. യുവാൻ കൃഷ്‍ണ, റിഥാൻ കൃഷ്‍ണ, അമിത് ശിവദാസ്, രൺജി പണിക്കർ, അനുഷ സുരേഷ്, ഹരീഷ് പേരടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

'കോസ്റ്റ്ലി മോഡിഫൈഡ്' 4x4 വാഹനങ്ങളാണ് മഡ് റേസിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിലുള്ള ചിത്രം നിർമിക്കുന്നത് പികെ7 പ്രൊഡക്ഷൻറെ ബാനറിൽ പ്രേമ കൃഷ്‍ണ ദാസ് ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only